മലരുകൾ പൂക്കും പൂക്കാലം.... പൂക്കാലത്തെക്കുറിച്ചൊരു കവിത

മലരുകൾ പൂക്കും മണമൊഴുകും
പുലരിക്കാലം, പൂക്കാലം.
നനുനനെ മഞ്ഞിൻ കണമുതിരും
തണുവൂറീടും പൂക്കാലം!
ശലഭങ്ങൾ നറുമധുവുണ്ണാൻ
പലവുരു പാറും പൂക്കാലം!
കുരുവികൾ, കുയിലുകൾ പാടീടും
സ്വരമേളത്തിൻ പൂക്കാലം!
Content Highlights: Celebrates the beauty of the spring season (Pookkalam) in Malayalam., Highlights morning dew, butterflies, and sweet melodies of birds., Evokes natural imagery and serene rural ambiance.