വിണ്ണിൽനിന്ന് മുഖം നോക്കുന്ന പൂങ്കിണ്ണത്തെ അറിയാമോ? കവിത വായിച്ചോളൂ...

#അസുരമംഗലം വിജയകുമാര്‍

പുഴയിൽ വീണു കിടക്കുന്നേ
അഴകേറുന്നൊരു പൂങ്കിണ്ണം
തെന്നൽവന്നു തലോടുമ്പോൾ
തെന്നിപ്പോകും പൂങ്കിണ്ണം
കല്ലേറൊന്നു കൊടുത്താലോ
ചിന്നിച്ചിതറും പൂങ്കിണ്ണം
പിന്നെയുമൊന്നായ് ചേർന്നീടും
മിന്നിമിനുങ്ങും പൂങ്കിണ്ണം
വിണ്ണിൽനിന്നു മുഖം നോക്കും
പൊന്നമ്പിളിയുടെ പൂങ്കിണ്ണം!

Content Highlights: Analysis of Malayalam riddle regarding the moon's reflection.