വിശന്നുവലഞ്ഞ ഒരു പൂച്ചമ്മയെക്കുറിച്ചുള്ള കവിത വായിച്ചാലോ?

#മധു ആലപ്പടമ്പ്

പൂച്ചമ്മേ... പൂച്ചമ്മേ...

ഒച്ചയനക്കവുമില്ലാതെ

ഉച്ചമയങ്ങും നേരത്ത്

പാത്തു പതുങ്ങീട്ടെങ്ങോട്ടാ?

ഒത്തിരിനാളായൊന്നുംകിട്ടാ-

തൊട്ടു വിശന്നു വലഞ്ഞൂ ഞാൻ

കൊച്ചിനു വച്ച പാലെങ്ങാൻ

കിച്ചണിലുണ്ടോ നോക്കട്ടെ

തട്ടിമറിച്ചു കുടിച്ചിട്ടാ

തട്ടിൻമുകളിലൊളിച്ചേക്കാം!

Content Highlights: A charming Malayalam poem featuring a hungry cat