പൂവിന്നിളം ചിരി മാഞ്ഞുപോയി! ഒരു പൂക്കവിത വായിച്ചോളൂ...

#എ.കെ മോഹനന്‍

മുറ്റത്ത് പൂവുകൾ
കൺതുറന്നു
എത്ര മനോഹരം ഈ ഉടുപ്പ്!
കുഞ്ഞിളം കാറ്റൊന്ന്
തൊട്ടുനോക്കി
പൂമ്പാറ്റ വന്നൊരു പാട്ടുപാടി
ചന്തത്തിൽ പുത്തനുടുപ്പുമിട്ട്
കോരിത്തരിച്ചു പൂ
കേട്ടുനിന്നു!
നട്ടുച്ച വെയിലത്ത്
പൊളളി നിൽക്കെ
എല്ലാരുമങ്ങ്പിരിഞ്ഞുപോയി
പൂവിന്നിളം ചിരി
മാഞ്ഞുപോയി!

Content Highlights: Depicts the blooming of a flower and its joy.