എത്രയെത്ര നിറങ്ങൾ! നിറങ്ങളെക്കുറിച്ചൊരു കവിത വായിക്കാം

തുമ്പച്ചെടിയുടെ തുമ്പിൽ നിറയെ
തുമ്പപ്പൂവിൻ വെള്ളനിറം
ചന്തമെഴുന്നൊരു റോസാപ്പൂവിന്
ഇമ്പമെഴുന്നൊരു റോസു നിറം
കാറ്റത്താടും അരളിപ്പൂവിന്
കാണാൻ ചേലാ മഞ്ഞനിറം
പൂങ്കുലയാട്ടി ചേലിൽ നിൽക്കും
തെച്ചിപ്പൂവിന് ചോപ്പുനിറം
വയലിൽ പൂവിട്ടാടിപ്പാടും
കാക്കപ്പൂവിന് നീലനിറം
സൂര്യവെളിച്ചം നുകരും ചെടിയുടെ
ഇലകൾക്കെല്ലാം പച്ചനിറം
പൂന്തേൻ നുകരാനെത്തും വണ്ടിന്
കാർമേഘത്തിൻ കറുപ്പുനിറം!
Content Highlights: Connects nature elements like leaves and bees with vibrant colors., Written in simple and engaging Malayalam poetic rhythm.