'വണ്ടേ കണ്ടോ പൂച്ചെണ്ട്' മനോഹരമായ കവിത വായിച്ചാലോ

വണ്ടേ കണ്ടോ പൂച്ചെണ്ട്് ?
ചെണ്ടിൽ നിറയെ തേനുണ്ട് !
ചുണ്ടിൽ മൂളിപ്പാട്ടോടെ
മധുവുണ്ടീടാൻ പോകുന്നോ ?
കുടയായ് പൂങ്കുല ചൂടീട്ട്
പൂവിന്നിതളിലിരുന്നിട്ട്
ചിറകിൽ പൂമ്പൊടി പൂശീട്ട്
നൃത്തം ചെയ്യാൻ പോകുന്നോ
തെന്നൽ കുളിരിലലിഞ്ഞിട്ട്
ചിറകാൽ തംബുരുമീട്ടീട്ട്
താമരമലരിലുറങ്ങീടാൻ
താളം തുള്ളിപ്പോകുന്നോ!
Content Highlights: Engaging rhythmic structure for children., Nature-themed imagery involving butterflies and flowers.