കാട്ടിലെ വീരൻ കടുവച്ചാരെക്കുറിച്ചുള്ള ഒരു കവിത വായിക്കാം

#ബിമല്‍കുമാര്‍ രാമങ്കരി

കാട്ടിലെ വീരൻ കടുവച്ചാരെ-

ക്കാണാനെന്തൊരു ചേലാണ് !

കണ്ണുകൾ രണ്ട് കാലുകൾ നാല്

കണ്ടോ രസികൻ വാലാണ് !

കടുവമുരണ്ടാൽ കാട്ടുമൃഗങ്ങൾ

കിടുകിടെ ഞെട്ടി വിറയ്ക്കുന്നു

കാട്ടിലെ മാനും മുയലും പുലിയും

കൂട്ടും കൂടിപ്പായുന്നു

വേട്ടക്കാരുടെ വെടിപൊട്ടുന്നതു

കേട്ടാൽ ഞെട്ടും കടുവച്ചാർ

പേടിപ്പിച്ചു നടക്കുന്നവരെ-

പ്പേടിപ്പിക്കും വിരുതൻമാർ!

Content Highlights: Descriptive imagery of the tiger's physical features.