നീരാട്ടിനായ് നീറ്റിലിറങ്ങിയ കൊമ്പന്റെ കവിത വായിച്ചാലോ

ആറ്റിൻ കടവിൽ കണ്ടോ കണ്ടോ
കൂറ്റനൊരാനക്കൊമ്പൻ!
നീരാട്ടിന്നായ് കാട്ടിൽ നിന്നും
നീറ്റിലിറങ്ങിയ കൊമ്പൻ!
നീട്ടിയ തുമ്പിക്കയ്യിൽ വെള്ളം
ചീറ്റി രസിക്കും കൊമ്പൻ!
തീറ്റയ്ക്കായി, ചാഞ്ഞുകിടക്കും
ഈറ്റയൊടിക്കും കൊമ്പൻ!
'കാട്ടിലെ വമ്പൻ ഞാനാ'ണെന്ന്
ഊറ്റം കൊള്ളും കൊമ്പൻ!
Content Highlights: Engaging rhythmic structure for children, Focus on elephant behavior and natural habitat, Celebrates the majesty of the forest giant