കുട്ടൻ ചേട്ടന്റെ മട്ടുപ്പാവിലെ പാവയ്ക്ക കായ്‌ച്ചേ...

#അബ്ദുള്ള പേരാമ്പ്ര

മട്ടുപ്പാവിൽ കുട്ടൻ ചേട്ടൻ
നട്ടൂ നല്ലൊരു പാവയ്ക്ക
വട്ടം ചുറ്റി പന്തല് കെട്ടി
വെള്ളമൊഴിച്ചു നല്ലോണം.
നാളുകളൊട്ടു കഴിഞ്ഞപ്പോഴോ
പൂവുകളിട്ടു പാവയ്ക്ക
പാട്ടുകൾ പാടി വണ്ടുകളെത്തി
പൂവിൽ മുത്തം നൽകാനായ്.
പാവയ്ക്കച്ചെടി മുതിർന്നു വന്നു
നിറയെ കായകൾ തല നീട്ടി
അതു കണ്ടപ്പോൾ കുട്ടൻ ചേട്ടന്
ഉള്ളു നിറഞ്ഞു ചിരി പൊട്ടി!

Content Highlights: Inspiring story of successful terrace farming, Practical steps for building a trellis for bitter gourd.