കുറുക്കച്ചന്റെ സ്‌കൂട്ടർ! ഒരു കവിത വായിച്ചാലോ?

#സന്തോഷ് ജി. പഴവീട്

കാട്ടിൽ നിന്നും നാട്ടിൽ വന്നൊരു

സ്‌കൂട്ടർ വാങ്ങി കുറുക്കച്ചൻ

കുടുകുടുകുടുകുടു സ്‌കൂട്ടറിലേറി

ചെത്തി നടന്നു കുറുക്കച്ചൻ

കോട്ടും സ്യൂട്ടും ഹാറ്റുമണിഞ്ഞ്

പാഞ്ഞുനടന്നു കുറുക്കച്ചൻ

കുടുകുടുശബ്ദം കേട്ടു മൃഗങ്ങൾ

പേടിച്ചോടിയൊളിച്ചപ്പോൾ

ദേഷ്യം വന്നൊരു കുട്ടിക്കൊമ്പൻ

ഓടിച്ചെന്നൂ പെട്ടെന്ന്

തുമ്പിക്കൈയാൽ സ്‌കൂട്ടറെടുത്ത്

ദൂരെയെറിഞ്ഞൂ ആനച്ചാർ!

Content Highlights: Engaging and rhythmic Malayalam poem for children, Features a funny story about a fox and a baby elephant, Easy to read and memorize for kids