കോഴികളെല്ലാം കൊക്കക്കോ...കവിത വായിക്കാം

കുഞ്ഞമ്മിണിയുടെ കോഴിക്കൂട്ടിൽ
കോഴികളെല്ലാം കൊക്കക്കോ
തീറ്റകൊടുക്കാൻ ചെല്ലുമ്പോഴും
കോഴികളെല്ലാം കൊക്കക്കോ
കൂടുതുറന്നാൽ കോഴിപറന്നാൽ
കോഴികളെല്ലാം കൊക്കക്കോ
തീറ്റകൾ തിന്നാൽ വെള്ളം കുടിച്ചാൽ
കോഴികളെല്ലാം കൊക്കക്കോ
കാക്ക കരഞ്ഞാൽ ആടു കരഞ്ഞാൽ
കോഴികളെല്ലാം കൊക്കക്കോ
അമ്മുക്കുട്ടിയെ കാണുമ്പോഴും
കോഴികളെല്ലാം കൊക്കക്കോ
അതു കാണുമ്പോൾ അമ്മുക്കുട്ടി
സന്തോഷത്താൽ കൊക്കക്കോ!
Content Highlights: Written by Anappuzhakkal Anil, Engaging and rhythmic Malayalam poem for children, Centers around Kunjamminiyude Kozhikkoodu and cheerful chickens