കട്ടൻകാപ്പി തെറിച്ചുംപോയ്! കവിത വായിക്കാം....

#ബിന്ദു.പി.എന്‍

ഒട്ടൊരു മടിയൻ കിട്ടുണ്ണി

കുട്ടയിൽ നിറയെ മുട്ടയുമായ്

പെട്ടിക്കടയിൽ ചെന്നെത്തീ

കട്ടൻകാപ്പി കുടിക്കാനായ്

കുട്ടൻചേട്ടനുമെത്തിപ്പോയ്

കുട്ടയിറക്കീ കിട്ടുണ്ണി

കട്ടൻ വാങ്ങീ കുട്ടേട്ടൻ

കട്ടൻ വാങ്ങിയ നേരത്ത്

പെട്ടെന്നയ്യോ കൈതട്ടി

കുട്ടമറിഞ്ഞൂ വേഗത്തിൽ

മുട്ടകളെല്ലാം പൊട്ടിപ്പോയ്

കട്ടൻകാപ്പി തെറിച്ചുംപോയ്!

Content Highlights: Classic Malayalam poem for children, Humorous and engaging storyline about Kittunni, Easy to read and memorize verses