കാക്കക്കുഞ്ഞിനെ വിളിക്കുന്ന കുട്ടിച്ചങ്ങാതി...കവിത വായിച്ചോളൂ...

കാക്കക്കുഞ്ഞേ നീ എവിടെ?
കൂട്ടിലിരിപ്പോ ചങ്ങാതി?
ചിറക് വിടർത്തി പാറാനായ്
തക്കം നോക്കിയിരിപ്പാണോ?
കുഞ്ഞിക്കാറ്റ് വരും നേരം
കുഞ്ഞിപ്പാട്ടുകൾ പാടാമോ?
നിന്നേ കാണാൻ കൊതിയുണ്ടേ
താഴത്തേക്ക് വരാമോ നീ?
വന്നാൽ നിറയെ മാമു തരാം
പയറും വിത്തും വേറെ തരാം!
Content Highlights: Charming Malayalam poem targeted at children, Engaging conversational tone with a baby crow, Simple vocabulary and rhythmic flow suitable for kids