പല്ലുള്ള വിരുതനെക്കുറിച്ചൊരു കവിത വായിച്ചാലോ?

നാവിനു ചുറ്റും
പല്ലുകളുള്ളോൻ
നാവും നീട്ടിയിരിക്കുന്നേ!
തേങ്ങാമുറിയുടെ
വരവും കാത്ത്
നാവും നീട്ടിയിരിക്കുന്നേ!
കരകരരാഗം മീട്ടാനായി
നാവും നീട്ടിയിരിക്കുന്നേ!
ആരാണിവനെന്നറിയാമോയിത്
ചിരകും ചിരവക്കുട്ടപ്പൻ
വീടിനകത്ത് മൂലയിൽ നിൽക്കും
പാവം ചിരവക്കുട്ടപ്പൻ!
Content Highlights: A playful and rhythmic Malayalam poem dedicated to the coconut scraper