ചെല്ലപ്പൻ ചേട്ടന്റെ ചായക്കടയിൽ എന്തൊക്കെയാണുള്ളത്?

#മധു കുട്ടംപേരൂര്‍

അല്ലിയാംകുന്നിലെ ചെല്ലപ്പൻ ചേട്ടന്റെ

നല്ല ചായക്കട കണ്ടതില്ലേ?

ചില്ലലമാരിയിൽ എണ്ണക്കടികളോ

നല്ല വലുപ്പത്തിലേറെയുണ്ട്.

ചില്ലറക്കാശിന് കിട്ടിടുമെന്നുള്ള

ചൊല്ലതു നാട്ടിൽ പരക്കെയുണ്ട്

നാലുമണിയായാൽ നല്ലതിരക്കാണ്

നാട്ടുകാരേറെയുണ്ടിക്കടയിൽ

ഒരുവട്ടം കേറിയാലാരും മറക്കാത്ത

രുചിയിലെ കെങ്കേമൻ തന്നെയാണ് !

ചെല്ലപ്പൻ ചേട്ടന്റെ നല്ല ചായക്കട

ചെല്ലുവിൻ ചെല്ലുവിൻ കൂട്ടുകാരേ !

Content Highlights: Authentic local tea shop experience in Alliyamkunnu