വയൽക്കുളം; വേനലിൽ ആശ്വാസമേകാനൊരു കുളം, കവിത വായിക്കാം

വേനച്ചൂടിൽ ദാഹമകറ്റാൻ
വയലിന് സ്വന്തം കുളമുണ്ട്
പരൽമീൻപറ്റം ചുണ്ട് പിളർത്തും
തെളിനീരുള്ളൊരു കുളമുണ്ട്
താമരമലരുകൾ പുഞ്ചിരി തൂവും
തൂമ തുളുമ്പും കുളമുണ്ട്
താറാക്കൂട്ടം നീന്തിരസിക്കും
ചേലേറുന്നൊരു കുളമുണ്ട്
പാലിൻകുപ്പി കണക്കെ കൊറ്റികൾ
ചുറ്റുമിരിക്കും കുളമുണ്ട്
കുറ്റിപ്പനകൾ കാവൽ നിൽക്കും
ചിത്തം കവരും കുളമുണ്ട്
കാഴ്ചകൾ കണ്ടു രസിക്കാൻ ഞാനും
ആഴ്ചയിലൊരുനാൾ വരവുണ്ട്!
Content Highlights: Vivid imagery of a rural pond ecosystem., Description of local flora like lotus flowers and palm trees