പപ്പടക്കൊതിയൻ അപ്പു: കവിത വായിക്കാം

ഞെട്ടില്ലാതുള്ളൊരു വട്ടയിലയെന്നു
കുട്ടിക്കടങ്കഥ കേൾക്കുമ്പോൾ
പപ്പടമെന്നുള്ളൊരുത്തരം നൽകുവാൻ
അപ്പുവിനപ്പൊഴേ ആവുന്നു!
കപ്പലോടിച്ചിടാം അപ്പുവിൻ വായയിൽ
പപ്പടം എണ്ണയിൽ പൊള്ളുമ്പോൾ!
ഇഷ്ടമാണെങ്കിലും പപ്പടം കിട്ടുമ്പോൾ
കഷ്ടം, കശക്കി പൊടിച്ചീടും!
പപ്പടം കൂട്ടികുഴച്ചോരുരുളകൾ
അപ്പുവോ വെട്ടിവിഴുങ്ങുന്നു!
പപ്പടത്തിന്റെ കൊതിയൻ എന്നാരുമേ
അപ്പുവേ കുറ്റപ്പെടുത്തല്ലേ
കുറ്റംപറഞ്ഞോണ്ട് ചെല്ലുമ്പോഴപ്പുവോ
പപ്പടംപോലെ പൊടിച്ചിടുമേ!
Content Highlights: Engaging Malayalam poem about a boy named Appu.