അണ്ണാറക്കണ്ണന്റെയും കൂട്ടുകാരുടെയും രസകരമായ ഈ കവിത വായിക്കൂ

#സന്തോഷ് ജി. പഴവീട്‌

അണ്ണാറക്കണ്ണനും കൂട്ടുകാരും
മാവിൽ കയറുന്നു, മാങ്ങ പറിക്കുന്നു
വൈക്കോൽ തുറുവിന്റെതാഴത്ത്
മാങ്ങ പഴുക്കുവാൻ വെക്കുന്നു
നാളേറെച്ചെന്നപ്പോൾ
മാങ്ങ പഴുത്തപ്പോൾ
കുഞ്ഞനെലിയും കൂട്ടുകാരും
മാങ്ങപെറുക്കി സഞ്ചി നിറച്ചിട്ട്
ലല്ലലംപാടി പോകുന്നു
കുഞ്ഞനെലിയുടെ പിന്നാലെ
അണ്ണാനും കൂട്ടരും ചെല്ലുന്നു.
സഞ്ചിപിടിച്ചങ്ങ് വാങ്ങുന്നു
മോഷണം തെറ്റെന്നു ചൊല്ലുന്നു
കുഞ്ഞനെലിയും കൂട്ടുകാരും
മാപ്പ് പറഞ്ഞങ്ങ് പോകുന്നു!

Content Highlights: Presents a delightful Malayalam poem about squirrels and mice.