അക്ഷരമഴ! മലയാളത്തിലെ അക്ഷരങ്ങളെക്കുറിച്ചൊരു കവിത

അക്ഷര മാമല
യെല്ലാമങ്ങനെ
ഒന്നിച്ചൊന്നായേറീടാം!
'അ'യുടെ വളവും
'മ'യുടെ ചെരിവും
ഒന്നായ് തന്നെ
യറിഞ്ഞീടാം!
വാക്കുകളങ്ങനെ
കൂട്ടിച്ചൊല്ലി
നല്ലൊരു പൂന്തേൻ
മഴയാക്കാം!
ആഹ്ലാദത്തിൻ
പൂഞ്ചിറകേറി
പുതിയൊരു
ലോകം തീർത്തീടാം!
Content Highlights: Engaging Malayalam alphabet poem for young learners.