ഒന്നാമൻ ഞായർ രണ്ടാമൻ തിങ്കൾ. ആഴ്ചയിലെ ദിനങ്ങളെക്കുറിച്ചൊരു രസികൻ കവിതയിതാ...

ഞായർ വന്നു വിളിച്ചു പറഞ്ഞു
ആഴ്ചയിൽ ഞാനാണൊന്നാമൻ
തിങ്കൾ ചേട്ടൻ കേട്ടിട്ടുടനേ
ചൊല്ലീ ഞാനാ രണ്ടാമൻ
നാണിച്ചപ്പോൾ ചൊവ്വ പറഞ്ഞു
ഞാനാണല്ലോ മൂന്നാമൻ
ഗമയോടപ്പോൾ ബുധനും ചൊല്ലീ
ഞാനാണല്ലോ നാലാമൻ
വീറോടെത്തിയ വ്യാഴം ചൊല്ലീ
ഞാനാണല്ലോ അഞ്ചാമൻ
വെൺമനിറഞ്ഞൊരു വെള്ളി പറഞ്ഞു
ആഴ്ചയിൽ ഞാനാണാറാമൻ
പമ്മി നടക്കും ശനിയും ചൊല്ലി
ഞാനാണല്ലോ ഏഴാമൻ
ആഴ്ചയിലങ്ങനെ ഏഴ്ദിനങ്ങൾ
നിങ്ങൾക്കിഷ്ടം ഏത് ദിനം?
Content Highlights: Presents the seven days of the week in sequential order., Utilizes personification to make days memorable for children., Authored by Santhosh G. Pazhaveedu., Encourages interactive learning through a concluding question.