എല്ലാ കരച്ചിലും സ്‌കൂളിൽ പോകാനുള്ള മടികൊണ്ടാകണമെന്നില്ല. അറിയണം ഇക്കാര്യങ്ങൾ

മിടുക്കി കുട്ടിയാണ് അഞ്ജു. ഒരുദിവസം രാവിലെ അവൾ നിർത്താതെ കരച്ചിൽ. ''എനിക്ക് സ്‌കൂളിൽ പോകണ്ടാ, എനിക്ക് പേടിയാ...'' അമ്മയും അച്ഛനും ആകെ അമ്പരന്നു. ഇത്തരം അനുഭവങ്ങൾ ഒരു പക്ഷേ, നിങ്ങൾക്കും ഉണ്ടായിട്ടുണ്ടാകും. ചില കാര്യങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം.

കളിച്ചും ചിരിച്ചും സ്‌കൂളിൽ പോകാറുള്ള കുട്ടികൾ പെട്ടെന്ന് ഒരുദിവസം കരയുന്നുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്.

കുട്ടിയെ സ്നേഹത്തോടെ അടുത്ത് വിളിച്ചിരുത്തി കാര്യം അന്വേഷിക്കണം.

ഒരിക്കലും ദേഷ്യപ്പെട്ടോ കുറ്റപ്പെടുത്തിയോ അവരെ സ്‌കൂളിലേക്ക് തള്ളിവിടരുത്.

ക്ലാസ്സിലെ പ്രശ്നങ്ങളാണെങ്കിൽ അത് അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തുക. മറ്റ് കുട്ടികൾ ഉപദ്രവിക്കുന്നതോ കളിയാക്കുന്നതോ ഒക്കെ കാരണങ്ങളാകാം.

ഇക്കാര്യത്തിൽ അധ്യാപകർ കുറച്ചുകൂടി ശ്രദ്ധ പുലർത്തണം. കുട്ടി കരയുന്നത് മടി കൊണ്ടാണെന്നും മറ്റുമുള്ള മുൻവിധികളില്ലാതെ കുട്ടിയെ സമീപിക്കുക. എന്തിനും ടീച്ചർ കൂടെയുണ്ടെന്ന ആത്മവിശ്വാസം പകരുക.

കുട്ടിയുടെ കരച്ചിലിനും പേടിക്കും പിന്നിൽ ഗുരുതരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് കണ്ടാൽ വേണ്ടത് ചെയ്യാൻ വൈകരുത്.

പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെങ്കിൽ അത് പരിഹരിക്കാൻ കുട്ടിക്ക് ഒപ്പം നിൽക്കുക.

കുട്ടിക്ക് ശാരീരികമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക.

Content Highlights: Distinguish between school reluctance and underlying emotional/physical issues., Avoid forcing or scolding the child when they express fear., Open communication is key to identifying bullying or academic stress., Collaborate with teachers to create a supportive school environment., Monitor for persistent behavioral changes that may require professional help.