നമ്മുടെ കുട്ടികൾ പണത്തിന്റെ വില അറിഞ്ഞുവളരട്ടെ

കുട്ടികൾ എന്ത് ആവശ്യപ്പെട്ടാലും അപ്പോൾ തന്നെ അത് വാങ്ങിനൽകുന്ന രക്ഷിതാക്കളുണ്ട്. തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മക്കളെ അറിയിക്കാതെയാണ് പല രക്ഷിതാക്കളും അവരെ വളർത്തുന്നത്. തങ്ങൾക്ക് ലഭിക്കാതെ പോയതെല്ലാം മക്കൾക്ക് എന്തുവില കൊടുത്തും വാങ്ങിനൽകുമ്പോൾ ഓർക്കുക. കുട്ടികൾ പണത്തിന്റെ വില അറിയാതെയാണ് വളരുന്നത്. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
- ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് പണത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊടുക്കണം.
- പണക്കുടുക്കകൾ നൽകി കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക. പണം എണ്ണി തിട്ടപ്പെടുത്താൻ അവരെ പഠിപ്പിക്കണം.
- മറ്റുള്ളവരിൽനിന്ന് ലഭിക്കുന്ന പോക്കറ്റ് മണികളും മറ്റും സൂക്ഷിച്ചുവെക്കാൻ കുട്ടികളോട് പറയാം. പിന്നീട് ആ തുകകൊണ്ട്് അവർക്കുതന്നെ ആവശ്യമുള്ള എന്തെങ്കിലും വാങ്ങിക്കുകയും ചെയ്യാം.
- വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുമ്പോൾ അവരെയും കൂടെ കൂട്ടുക. സാധനം വാങ്ങുമ്പോൾ പണം നൽകാനും ബാക്കി കണക്കുകൂട്ടി വാങ്ങാനും ശീലിപ്പിക്കാം.
- കുട്ടികൾ ചോദിക്കുന്നതെല്ലാം വാങ്ങിനൽകാതെ നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചുള്ള സാധനങ്ങൾ മാത്രം വാങ്ങുക. ആവശ്യവും അത്യാവശ്യവും തിരിച്ചറിയാനുള്ള വിവേകം കുട്ടികളിൽ ഉണ്ടാക്കുക.
- പണം ഉപയോഗിക്കുന്ന കാര്യത്തിലും സമ്പാദ്യശീലം വളർത്തുന്നതിലും നാം മാതൃക കാണിക്കുക.
- പണത്തിന്റെ മൂല്യത്തേക്കാളുപരി നന്മയുടെയും മാനുഷികമൂല്യങ്ങളുടെയും വില കൂടി അവരെ പഠിപ്പിക്കണം.
Content Highlights: Encourage savings habits using piggy banks from a young age