പഠിപ്പിക്കാം പണത്തിന്റെ വില: കുട്ടികളിൽ സമ്പാദ്യശീലം വളർത്തേണ്ടതെങ്ങനെ?

ചോദിക്കുന്നതെല്ലാം മക്കൾക്ക് വാങ്ങിക്കൊടുത്താണ് പല രക്ഷിതാക്കളും അവരെ വളർത്തുന്നത്. ചെറുപ്പത്തിൽ തന്നെ പണത്തിന്റെ വിലയറിയാതെ വളരുന്ന കുട്ടികൾ ജീവിതത്തിലും വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചേക്കാം. ഇക്കാര്യത്തിൽ ചിലത് ശ്രദ്ധിക്കാം.
കുട്ടിക്കാലത്തുതന്നെ കുട്ടികളെ പണത്തിന്റെയും മറ്റും മൂല്യം ബോധ്യപ്പെടുത്തണം.
കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും പണം എണ്ണി തിട്ടപ്പെടുത്താനും അവരെ പരിശീലിപ്പിക്കുക.
ചില വിശേഷ ദിവസങ്ങളിൽ കുട്ടികൾക്ക് ലഭിക്കുന്ന നാണയങ്ങളും നോട്ടുകളുമെല്ലാം സൂക്ഷിച്ചുവെക്കാൻ കുട്ടികളോട് പറയാം.
ഇത് ഒരു തുകയാകുമ്പോൾ ഈ പണംകൊണ്ട് കുട്ടികൾക്ക് എന്തെങ്കിലും വാങ്ങിനൽകുകയും ചെയ്യാം.
കടയിലും മറ്റും സാധനം വാങ്ങാൻ പോകുമ്പോൾ കുട്ടികളെയും ഒപ്പം കൂട്ടാം. പണം നൽകാനും ബാക്കി കണക്കുകൂട്ടി വാങ്ങാനും ശീലിപ്പിക്കാം.
പണത്തിന്റെ മൂല്യത്തോടൊപ്പം നന്മയുടെയും മനുഷ്യത്വത്തിന്റെയും വിലകൂടി അവരെ പഠിപ്പിക്കാൻ മറക്കല്ലേ.
Content Highlights: Teach children the value of money at an early age., Encourage savings habits by giving them a piggy bank or pouch for coins and notes., Involve kids in shopping to teach them how to handle money and count change., Combine financial education with values of kindness and humanity.