കുഞ്ഞുങ്ങൾക്ക് പരീക്ഷണമാകരുത് പരീക്ഷ; ശ്രദ്ധിക്കാം ചില കാര്യങ്ങൾ

കൊച്ചുകുട്ടികൾക്കുപോലും പരീക്ഷയെന്നാൽ പേടിയാണിന്ന്. പരീക്ഷക്കാലത്ത് മിക്ക മാതാപിതാക്കൾക്കും കുട്ടികളേക്കാൾ ടെൻഷനാണ്. അത് കുട്ടികളിലേക്ക് പകരുമ്പോഴാണ് പരീക്ഷ പേടിക്കേണ്ടതാണെന്ന ചിന്ത അവരിലും ഉണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

  • പരീക്ഷയെ പേടിയോടെ കാണേണ്ട ഒന്നാണെന്ന തരത്തിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കരുത്. ഭാവിയിൽ ഈ പേടി വർധിച്ച് അവർക്ക് ആത്മവിശ്വാസം ഇല്ലാതാകും.
  • കുട്ടികളുടെ കഴിവുകൾ പരീക്ഷിക്കാനല്ല നഴ്‌സറി ക്ലാസുകളിലും മറ്റും പരീക്ഷകൾ നടത്തുന്നത്. അത് പരീക്ഷയെന്ന സമ്പ്രദായത്തെ അവർക്ക് പരിചയപ്പെടുത്താനുള്ളതാണെന്ന കാര്യം മനസ്സിലാക്കിക്കൊടുക്കുക.
  • ചെറിയ ക്ലാസുകളിലെ പരീക്ഷകളെ മത്സരബുദ്ധിയോടെ കാണാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. പരീക്ഷയുടെ പേരിൽ കുട്ടികളിൽ സമ്മർദം കൂട്ടുന്ന രീതിയിലുള്ള ഇടപെടലുകൾ വേണ്ട.
  • പഠിക്കുന്ന കാര്യത്തിൽ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യരുത്. അത് കുട്ടികളുടെ ആത്മവിശ്വാസം തകർക്കും.
  • അനാവശ്യമായ ഭയമോ സമ്മർദ്ദങ്ങളോ അടിച്ചേൽപ്പിക്കാതെ പരീക്ഷയ്ക്ക് പഠിക്കാൻ അവരെ സഹായിക്കാം.
  • പരീക്ഷയിൽ മാർക്കില്ലെന്നു കരുതി അവരെ കുറ്റപ്പെടുത്തരുത്. കഴിവുകളും അഭിരുചികളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക.

Content Highlights: Avoid projecting parental anxiety onto children during exam season., Frame exams as a learning experience rather than a competitive test.