ഓണം കളറാക്കണ്ടേ? കുട്ടികളെ എങ്ങനെ ഓണാഘോഷത്തിന്റെ ഭാഗമാക്കാം...

പൂവിളിയും ആഘോഷവുമായി വീണ്ടുമൊരു ഓണക്കാലം കൂടി വന്നെത്തി. ഓണം സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണ്. എല്ലാവരും ഒത്തുചേർന്ന് ആഘോഷമാക്കുന്ന ഉത്സവം. പരസ്പരം പങ്കുവെക്കാനും സ്നേഹിക്കാനും ആളുകൾ മറക്കുന്ന ഇന്നത്തെ കാലത്ത് ഓണം കുട്ടികൾക്ക് ഒരു അനുഭവമാക്കിമാറ്റാൻ ശ്രമിക്കണം.
ഓണം കൂട്ടായ്മയുടേതാണ്. തിരക്കുകൾ മാറ്റിവച്ച് കുട്ടികളോടും കുടുംബത്തോടുമൊപ്പം ഓണം ആഘോഷിക്കാൻ അച്ഛനമ്മമാർ ശ്രമിക്കുക.
ഓണത്തെക്കുറിച്ചുള്ള കഥകളും കവിതകളും കുട്ടികളോട് പറയുകയും അവരെ പഠിപ്പിക്കുകയും വേണം.
വീട്ടിൽ ഓണം ആഘോഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പൂക്കളമൊരുക്കുന്നതുമുതൽ സദ്യവട്ടത്തിനുള്ള ഒരുക്കങ്ങളിൽ വരെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക.
ഓണക്കളികളും മറ്റും കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കുകയും അവ കളിക്കുകയും ചെയ്യുന്നത് സന്തോഷത്തോടൊപ്പം കുടുംബത്തിന്റെ ഐക്യവും നിലനിർത്തും.
ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാം. കൂട്ടായ്മ നൽകുന്ന സന്തോഷം അവരും അറിയട്ടെ.
ഓണത്തിന് ബന്ധുവീടുകൾ സന്ദർശിക്കണം. കുട്ടികളെ അവരുടെ കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് അനുവദിക്കുക. തുമ്പികളെപ്പോലെ പാറിനടന്ന് അവർ ഓണം ആഘോഷിക്കട്ടെ.
Content Highlights: Emphasizes the importance of celebrating Onam together as a family.