ആത്മവിശ്വാസം അതല്ലേ എല്ലാം! കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ ചെയ്യേണ്ടത്...

ആത്മവിശ്വാസം വ്യക്തിത്വത്തിന്റെ അടിത്തറയാണ്. കുഞ്ഞുങ്ങളിൽ ആത്മവിശ്വാസം വളർത്താൻ മാതാപിതാക്കൾ ചെയ്യേണ്ട ചില കാര്യങ്ങൾ.
- അവനവനിൽ വിശ്വാസം ഉള്ളവരായി കുട്ടികളെ വളർത്തിയെടുക്കുക. രൂപം, നിറം തുടങ്ങിയവയുടെ പേരിലുള്ള കളിയാക്കലുകൾ പാടേയരുത്.
- അരുത് എന്ന നിയന്ത്രണങ്ങൾ പരമാവധി ഒഴിവാക്കുക. സ്നേഹത്തോടെ തിരുത്തി നോക്കൂ.
- ഏതുകാര്യത്തേയും ശുഭാപ്തിവിശ്വാസത്തോടെ നേരിടുന്നവരായിരിക്കണം അച്ഛനമ്മമാർ. ആ ഗുണം കുഞ്ഞുങ്ങളിലേക്കുമെത്തും.
- വീട് വൃത്തിയാക്കുക, ചെടികൾ നനയ്ക്കുക എന്നിങ്ങനെയുള്ള ചെറിയ ഉത്തരവാദിത്വങ്ങൾ കുട്ടിക്കു നൽകാവുന്നതാണ്.
- ഓരോ നല്ല കാര്യം ചെയ്യുമ്പോഴും അവരെ അഭിനന്ദിക്കാൻ മറക്കരുത്.
- മടികൂടാതെ കുഞ്ഞുങ്ങളെ സ്നേഹിക്കുക. അവരെ മിടുക്കരാക്കാൻ അതൊരു മരുന്നാണെന്ന് ഓർത്തോളൂ.
- ശ്രദ്ധയോടെ നേടിയെടുക്കാൻ ചെറിയ ലക്ഷ്യങ്ങൾ തീർത്തു കൊടുക്കുക. ലളിതമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുക, ഒരു പാട്ട് പഠിക്കുക തുടങ്ങിയവയൊക്കെ ഉദാഹരണം.
- മുന്നിൽ വന്നുപെടുന്ന ചെറിയ പ്രശ്നങ്ങളെ അവർ എങ്ങനെ നേരിടുന്നു എന്ന് ശ്രദ്ധിച്ചു നോക്കൂ. പരസഹായമില്ലാതെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ ഇതവരെ സഹായിക്കും.
- സ്നേഹത്തിന്റെ കാര്യത്തിലെന്ന പോലെ പ്രോത്സാഹനത്തിനും കുറവു വേണ്ട.
Content Highlights: Build a strong foundation of self-belief in children from a young age.