ഒപ്പം കളിക്കാനും പാടാനും കൂടണേ. അച്ഛനും കുഞ്ഞുങ്ങളുടെ നല്ല ചങ്ങാതിയാവാം

“അച്ഛാ സ്‌കൂൾ ഡേക്ക് പാടാൻ ഒരു നാടൻ പാട്ട് പഠിപ്പിച്ചു താ...” അച്ഛൻ  ഓഫീസ് വിട്ട് വരുന്നതും നോക്കി സിദ്ദു കാത്തു നിന്നത് ഇതു പറയാനാണ്. “മോൻ അമ്മയോടു പറഞ്ഞാൽ മതി. അമ്മ പഠിപ്പിച്ചു തരും!”, സിദ്ദുവിന്റെ അച്ഛന്റെ മറുപടി ഇതായിരുന്നു. കുട്ടികളുടെ കാര്യത്തിൽ മിക്കപ്പോഴും അച്ഛന്മാരുടെ മനോഭാവം ഇതാണ്. കുട്ടിയെ ഭക്ഷണം കഴിപ്പിക്കുക, ഹോംവർക്ക് ചെയ്യിപ്പിക്കുക, എന്നിങ്ങനെയുള്ള കാര്യങ്ങൾ അമ്മമാരുടെ ഡിപ്പാർട്ട്മെന്‍റാണെന്ന  മുൻവിധിയാണ് ഇതിനു കാരണം. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം…

  • കുട്ടിയുടെ ഓരോ ആവശ്യങ്ങളിലും വളർച്ചയുടെ ഘട്ടങ്ങളിലും അച്ഛന്റെ പങ്കാളിത്തം ഏറെ പ്രധാനമാണ്.
  • കുട്ടിയോടുള്ള അച്ഛന്റെ പെരുമാറ്റം അവരുടെ  സ്വഭാവ രൂപവത്കരണത്തിൽ പ്രധാനമാണ്. എന്തും തുറന്നു പറയാനും ഏതുകാര്യത്തിലും ആശ്രയിക്കാനും  കഴിയുന്ന ഉറ്റ ചങ്ങാതിയാണ് അച്ഛനെന്ന തോന്നൽ അവരെ  ആത്മവിശ്വാസം ഉള്ളവരാക്കി മാറ്റും.
  • കുഞ്ഞുങ്ങൾക്ക് കഥകളും പാട്ടുകളും പരിചയപ്പെടുത്തിയും ഒപ്പം യാത്രചെയ്തും അച്ഛൻ അവർക്ക് നല്ലൊരു ചങ്ങാതിയായിരിക്കണം.
  • കുഞ്ഞുങ്ങളുടെ കാര്യത്തിൽ അച്ഛനും അമ്മയ്ക്കും തുല്യ ഉത്തരവാദിത്വം ആണുള്ളതെന്ന് ഓർക്കുക. അവർക്ക് കൈത്താങ്ങാവശ്യമുള്ളപ്പോൾ താങ്ങി നിർത്തേണ്ടത് ഇരുവരുടെയും ചുമതലയാണ്.
  • എന്തുകാര്യത്തിനും സമീപിക്കാൻ അച്ഛനും അമ്മയും ഉണ്ടല്ലോ എന്ന തോന്നൽ കുഞ്ഞുങ്ങളെ പ്രസരിപ്പുള്ളവരായി മാറ്റും.
    വളർന്നു വരുന്ന കുഞ്ഞുങ്ങളുടെ മനസ്സിൽ അച്ഛൻ ഒരു വലിയ ഹീറോ ആണെന്ന കാര്യം മറക്കാതിരിക്കുക. അതുകൊണ്ടുതന്നെ അവർക്കു  മാതൃകയാക്കാവുന്ന നല്ല ശീലങ്ങൾക്ക് ഉടമയാകാൻ അച്ഛൻ ശ്രദ്ധിക്കണം. 

Content Highlights: Discover the crucial role fathers play in a child`s growth and development. Learn how active participation fosters confidence, good habits, and a secure bond. Essential parenting tips for fathers.