പാഠഭാഗങ്ങൾ ഇനി കേട്ടു കേട്ടു പഠിച്ചാലോ?

സ്‌കൂളിതാ തുറക്കുന്നു. വീണ്ടും പുസ്തകങ്ങളുടെയും ക്ലാസ്നോട്ടുകളുടെയും പിഡിഎഫുകളുടെയുമെല്ലാം കാലം. പഠനത്തിന് മൊബൈൽഫോണും വിവിധ ആപ്പുകളുമെല്ലാം ഉപയോഗിക്കുന്ന ഒരുപാട് കൂട്ടുകാരുണ്ട്. സ്ക്രീൻ ടൈം കൂടുന്നത് കാരണം തലവേദനപോലുള്ള അസ്വസ്ഥതകൾ അനുഭവിക്കുന്നവരും ഏറെ. ഈ അവസരത്തിൽ നമ്മൾ നൽകുന്ന നോട്ടുകളും പിഡിഎഫുകളുമെല്ലാം ഒരു അധ്യാപകൻ പറഞ്ഞുതരുന്നപോലെ വായിച്ചുകേൾപ്പിക്കാൻ ഒരാളെ കിട്ടിയാലോ?
എത്തീ, Speechify!
പ്ലേ സ്റ്റോറിൽ പോകുന്നു, Speechify ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നു, മെയിൽ ഐഡി ഉപയോഗിച്ച് സൈൻ ഇൻ ചെയുന്നു. ഇത്രേയുള്ളൂ കാര്യം.
ഗെറ്റ്, സെറ്റ്, ഗോ!
ആപ്ലിക്കേഷനിൽ കാണുന്ന കുറച്ചു ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ആപ്പ് നമ്മളോട് ഏത് ശബ്ദത്തിലാണ് സംസാരിക്കേണ്ടത് എന്ന് നമുക്ക് സെലക്ട് ചെയ്യാം. അതുപോലെതന്നെ സംസാര വേഗതയും സെറ്റ് ചെയ്യാം.
ഗൂഗിൾ ഡ്രൈവിൽ നിന്നും ഫയൽ മാനേജറിൽ നിന്നും ജി- മെയിലിൽ നിന്നുമെല്ലാം നമുക്ക് ടെക്സ്റ്റുകൾ Speechify- ലേക്ക് അപ്‌ലോഡ് ചെയ്യാം. പിഡിഎഫ്, ടൈപ് ചെയ്ത ടെക്‌സ്റ്റുകൾ എന്നിവയെല്ലാം ആപ്ലിക്കേഷനിൽ സപ്പോർട്ട് ചെയ്യും. വെബ്സൈറ്റ് ലിങ്കുകളായും ക്യുആർ സ്കാൻ ചെയ്തുമെല്ലാം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഇനിയാണ് മാജിക്!
കുറച്ച് സമയം നമ്മൾ അപ്‌ലോഡ് ചെയ്ത കാര്യങ്ങളിലൂടെ Speechify കണ്ണോടിക്കും. പിന്നീട് ഒരു വരിപോലും തെറ്റാതെ സെലക്ട് ചെയ്ത ശബ്ദത്തിൽ നമുക്ക് വായിച്ചുതരും. എഐ വോയ്സ് ഒാവറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രീമിയം സബ്സ്ക്രൈബ് ചെയ്താൽ കൂടുതൽ മികച്ച ഫീച്ചറുകളും ലഭിക്കും. ഇനി വലിയ പിഡിഎഫുകളും നോട്ടുകളുമായി സ്ക്രീനിനുമുന്നിൽ കുത്തിയിരിക്കേണ്ട. വേഗം കോപ്പി ചെയ്ത് Speechify-ൽ ഇട്ട് കേട്ടു പഠിച്ചോളൂ...
Content Highlights: speechify can convert text to audio