സ്‌കൂളിലെ ക്വിസ് മത്സരത്തിൽ സമ്മാനം നേടണ്ടേ? ചാന്ദ്രദിനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം!

❓ലോകത്തെ ആദ്യ കൃത്രിമോപഗ്രഹമാണ് സ്പുട്‌നിക്. എന്താണ് സ്പുട്‌നിക് എന്ന വാക്കിനർഥം?
സഹയാത്രികൻ
❓മനുഷ്യനെ ചന്ദ്രനിലെത്തിച്ച ആദ്യ ദൗത്യം അപ്പോളോ ദൗത്യമാണ്. നാസ 2024-ൽ വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചിരിക്കുന്നു. ഈ ദൗത്യത്തിന് നൽകിയ പേരെന്ത്?
ആർതെമിസ്
❓ചന്ദ്രന്റെ വിദൂരവശത്ത് (നമുക്ക് കാണാൻകഴിയാത്ത ഭാഗം, Far side) ഇറങ്ങിയ ആദ്യ ദൗത്യം ഏത്?
ചാങ്-4
❓ചന്ദ്രനിൽ നടന്ന അവസാന വ്യക്തി ആര്?
യൂജിൻ സെർണാൻ
❓''വിജയകരമായ പരാജയം'' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അപ്പോളോ ദൗത്യം ഏത്?
അപ്പോളോ 13
❓ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിത എന്ന റെക്കോഡ് നേടിയതാര്?
ക്രിസ്റ്റീന കോച്ച്
❓ഗഗൻയാനിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കൊപ്പം ബഹിരാകാശത്തേക്ക് ഇന്ത്യ അയയ്ക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ട് ഏത്?
വ്യോമമിത്ര
❓സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിക്കുന്ന ദൗത്യത്തിന്റെ പേരെന്ത്?
ആദിത്യ എൽ1 മിഷൻ
❓ഇന്ത്യയുടെ ആദ്യ ബഹിരാകാശസഞ്ചാരിയാണ് രാകേശ് ശർമ. അദ്ദേഹത്തോടൊപ്പം ബഹിരാകാശയാത്രയ്ക്ക് പരിശീലനം നേടിയ ഇന്ത്യക്കാരൻ ആര്?
രവീശ് മൽഹോത്ര
❓ഭൂമിയെ ചുറ്റി സഞ്ചരിച്ച ആദ്യ സസ്തനിയാണ് ലെയ്ക എന്ന പട്ടി. ലെയ്ക സഞ്ചരിച്ച പേടകം ഏത്?
സ്പുട്‌നിക് -2
❓ചന്ദ്രനിലെ ജലസാന്നിധ്യം സ്ഥിരീകരിച്ച ഇന്ത്യൻ ചാന്ദ്രപര്യവേക്ഷണ പേടകം?
ചന്ദ്രയാൻ 1
❓''മനുഷ്യന് ഒരു ചെറിയ കാൽവയ്പ്, മനുഷ്യരാശിക്കോ ഒരു കുതിച്ചുചാട്ടം.'' ആരുടെ വാക്കുകൾ?
നീൽ ആംസ്‌ട്രോങ്
❓അപ്പോളോ 10 ചാന്ദ്രദൗത്യത്തിൽ ചന്ദ്രനെ പ്രദക്ഷിണംചെയ്ത ഒരു വ്യക്തി 1972-ലെ അവസാന അപ്പോളോ ദൗത്യത്തിൽ ഉണ്ടായിരുന്നു. ആര്?
യൂജിൻ സെർണാൻ
❓ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
2008 ഒക്ടോബർ 22
❓ഒരു ഭീമൻ പീരങ്കി ഉപയോഗിച്ച് മൂന്ന് ചാന്ദ്രയാത്രികർ കയറിയ പേടകത്തെ ചന്ദ്രനിലേക്ക് തൊടുത്തുവിടുന്ന കഥ പറയുന്ന ശാസ്ത്രനോവലാണ് ''ഭൂമിയിൽനിന്ന് ചന്ദ്രനിലേക്ക് '' നോവൽ രചിച്ചതാര്?
ഷൂൾ വേൺ
Content Highlights: Details on Apollo missions and human lunar exploration., Current updates on Artemis and India's Gaganyaan mission., Key figures like Neil Armstrong and Rakesh Sharma., Scientific contributions of Chandrayaan-1 and Aditya L1.