ഗണിതശാസ്ത്രമേളയിൽ തിളങ്ങണോ? ഈ ഗെയിം പഠിച്ചോളൂ...

ഗണിതശാസ്ത്രമേളയിൽ ഒരു പ്രധാന ഇനമാണ് ഗണിത ഗെയിം. നമുക്കൊരു ഗണിത ഗെയിം പരിചയപ്പെട്ടാലോ?
ആവശ്യമായ സാധനങ്ങൾ:
ചാർട്ടുകൊണ്ടുണ്ടാക്കിയ മൂന്ന് ബോക്സുകൾ, മൂന്നക്കസംഖ്യകൾ എഴുതിയ ചെറിയ സ്ലിപ്പുകൾ, ഒരു കാർഡ് ബോർഡിൽ വെട്ടിയുണ്ടാക്കിയ രണ്ട് വൃത്തങ്ങൾ. അതിൽ ഒന്ന് ചെറുതും മറ്റേത് കുറെ വലുതും ആയിരിക്കണം.
ഒരുക്കം:
വലിയ വൃത്തത്തിലുള്ള കാർഡ് ബോർഡിനു മേലേ ചെറിയ വൃത്തം വെച്ചതിനുശേഷം അത് കറക്കാൻ പറ്റുന്ന വിധത്തിൽ മൊട്ടുസൂചി കൊണ്ട് ഉറപ്പിക്കുക അതിൽ ഒരു Arrow മാർക്ക് വരച്ചുചേർക്കുക.
വലിയ വൃത്തത്തിന്റെ വക്കത്ത് ഒന്നു മുതൽ ഒൻപതുവരെയുള്ള സംഖ്യകൾ എഴുതുക. ചാർട്ടുകൊണ്ടുണ്ടാക്കിയ ബോക്സുകളിൽ മൂന്നക്കസംഖ്യകൾ എഴുതിയ ചെറിയ സ്ലിപ്പുകൾ ഇടുക.
കളിക്കുന്ന രീതി:
എത്രപേർക്കും കളിക്കാൻ പറ്റുന്ന കളിയാണിത്.
ആദ്യം ചെറിയ വൃത്തം കറക്കി Arrow മാർക്ക് വരുന്ന സംഖ്യ ഏതെന്ന് നോക്കുക. പിന്നീട് ആ സംഖ്യ അക്കത്തുകയായി വരുന്ന മൂന്നക്കസംഖ്യകളെ മൂന്ന് പെട്ടിയിൽനിന്നും നിശ്ചിതസമയത്തിനുള്ളിൽ കണ്ടെത്തുക.
കളിയിൽ ആരാണോ ഏറ്റവും കൂടുതൽ സംഖ്യകൾ കണ്ടെത്തിയത് അയാളാണ് വിജയി.
ഉദാഹരണമായി അക്കത്തുകയായി ഒൻപതാണ് കിട്ടിയതെന്നിരിക്കട്ടെ. കണ്ടെത്തേണ്ട സംഖ്യകൾക്ക് ഉദാഹരണങ്ങൾ 450, 801, 342, 918 തുടങ്ങിയ സംഖ്യകൾ
450-> 4 + 5 + 0 = 9
801-> 8 + 0 + 1 = 9
342 -> 3 + 4 + 2 = 9
918-> 9 + 1 + 8 = 18 ->1+8 = 9
പഠനനേട്ടം:
നിശ്ചിത അക്കത്തുക വരുന്ന സംഖ്യകളെ ക്രമീകരിക്കൽ.
Content Highlights: Easy to set up DIY math game using cardboard and chart paper., Suitable for multiple players to play together.