ഭൂമിയിൽ രോഗങ്ങളുണ്ടായത് എങ്ങനെയെന്നറിയാമോ? ഒരു പുരാണകഥ

ഒരിക്കൽ ദക്ഷൻ ഒരു യാഗം നടത്തി. ആ യാഗത്തിന് പരമശിവനെ മാത്രം ക്ഷണിച്ചിരുന്നില്ല. അതറിഞ്ഞതോടെ പാർവതീ ദേവിക്ക് ആകെ സങ്കടമായി. പാർവതിയുടെ സങ്കടം കണ്ട് പരമശിവനും വിഷമമായി.
ഉടനെ ഭഗവാന്റെ മൂന്നാം കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു വീണു. ആ കണ്ണുനീർത്തുള്ളിയിൽ നിന്നും ജ്വരൻ എന്ന ഭീകര രൂപി ഉണ്ടായി. തീപോലെ ജ്വലിച്ച ജ്വരൻ അതിവേഗത്തിൽ പാഞ്ഞു ചെന്ന് ദേവന്മാരുടെ ശരീരത്തിൽ പ്രവേശിച്ചു. അതോടെ ദേവന്മാരെല്ലാവരും പനിച്ചു വിറയ്ക്കാൻ തുടങ്ങി. ഇതിനു പരിഹാരം കാണാൻ സാക്ഷാൽ പരമശിവനു മാത്രമേ കഴിയൂ എന്ന് മനസ്സിലാക്കിയ ദേവന്മാർ ശിവന്റെ അടുത്തെത്തി. എന്തായാലും അവരുടെ അവസ്ഥ കണ്ട് ഭഗവാന്റെ കോപം അടങ്ങി. അതോടെ ഭഗവാൻ ജ്വരനെ ദേവന്മാരിൽ നിന്നും ഒഴിപ്പിച്ച് മറ്റു ജീവികളിലേക്ക് കടത്തിവിട്ടു. അന്നുമുതലാണ്രേത ഭൂമിയിലെ ജീവജാലങ്ങൾക്ക് രോഗങ്ങൾ ഉണ്ടായത്.
Content Highlights: The story of Daksha's Yaga and the exclusion of Lord Shiva.