വികൃതിക്കാരൻ മത്തങ്ങാക്കുട്ടൻ പച്ചക്കറിക്കുട്ടയിൽനിന്നും ഇറങ്ങിയോടി. എന്നിട്ടോ?

രിടത്ത് ഒരു വികൃതിക്കാരൻ മത്തങ്ങാക്കുട്ടനുണ്ടായിരുന്നു. അടുക്കളയിലെ പച്ചക്കറിക്കുട്ടയിലിരുന്ന് അവന് മടുത്തു. ഒരുദിവസം അവൻ ആരും കാണാതെ ഇറങ്ങി ഒറ്റഓട്ടം. ഓട്ടത്തിനിടയിൽ അതാ പോക്കിരി പൂച്ചക്കുട്ടനുമായി ഒരു ഉഗ്രൻ കൂട്ടിയിടി! മഹാദേഷ്യക്കാരനല്ലേ പോക്കിരിപ്പൂച്ച. അവന് മത്തങ്ങാക്കുട്ടനോട് ദേഷ്യം വന്നു. പോക്കിരി മത്തങ്ങാക്കുട്ടന് ഒറ്റയിടി കൊടുത്തു. 'പ്ധും!' മത്തങ്ങാക്കുട്ടൻ രണ്ടു കഷണമായി. അതിലൊരു കഷണം ചക്കരമാവിലെ കാക്കച്ചി വന്ന് കൊത്തിക്കൊണ്ടുപോയി. മറ്റേ കഷണം തുന്നാരൻ ചുണ്ടെലിയും കൊണ്ടുപോയി. ''വികൃതികാട്ടുന്നത് നല്ലതല്ല!,'' ഇതെല്ലാം കണ്ട് പച്ചക്കറിക്കുട്ടയിലിരുന്ന മറ്റ് പച്ചക്കറികൾ പറഞ്ഞു.

Content Highlights: A whimsical tale about a pumpkin escaping a vegetable basket., Interaction between the pumpkin and a grumpy cat.