പുത്രദു:ഖത്താൽ മരണം.... ദശരഥന് കിട്ടിയ ശാപത്തിന്റെ കഥയറിയാം

ശ്രീരാമന്റെ അച്ഛനായ ദശരഥന്റെ ചെറുപ്പകാലം. ഒരിക്കൽ അദ്ദേഹം സരയൂനദീതീരത്ത് വേട്ടയാടാനെത്തി. മരങ്ങൾ ഇടതിങ്ങി വളർന്ന ഈ പ്രദേശത്ത് അദ്ദേഹം വന്യമൃഗങ്ങളെ തേടി നടന്നു.

അപ്പോഴാണ് സരയൂനദിയിൽ നിന്ന് ആന വെളളം കുടിക്കുന്നതുപോലെ ഒരു ഗുളുഗുളു ശബ്ദം കേട്ടത്. 'അത് ആനതന്നെ!', ദശരഥൻ വേഗം ശബ്ദം കേട്ട ദിക്കിലേക്ക് ഒരമ്പ് അയച്ചു.

കഷ്ടം! അത് ആനയായിരുന്നില്ല. ഒരു മുനികുമാരൻ നദിയിൽ നിന്ന് കുടത്തിൽ വെള്ളമെടുത്തതായിരുന്നു.

ഓടിച്ചെന്ന് നോക്കിയ ദശരഥൻ കണ്ടത് അമ്പേറ്റ് കിടക്കുന്ന മുനികുമാരനെയാണ്. മുനികുമാരൻ മരിക്കും മുൻപ് കണ്ണുകാണാത്ത തന്റെ മാതാപിതാക്കളെക്കുറിച്ച് ദശരഥനോട് പറഞ്ഞു.

അദ്ദേഹം അവരെ ചെന്നു കണ്ടു. തങ്ങളുടെ മകൻ മരിച്ചതറിഞ്ഞ് അവർ പൊട്ടിക്കരഞ്ഞു. തങ്ങളെപ്പോലെ ദശരഥനും പുത്രദു:ഖത്താൽ മരിക്കുമെന്ന് അവർ ശപിച്ചു. ഈ ശാപത്താലാണ് ശ്രീരാമന് അച്ഛനെ പിരിഞ്ഞ് വനവാസത്തിന് പോകേണ്ടി വന്നത്. ശ്രീരാമനെ കാണാതെ വേദനിച്ചാണ് ദശരഥൻ മരിച്ചത്.

Content Highlights: The accidental killing of a sage's son by Dasharatha., The blind parents' curse regarding separation from a son