കുഞ്ഞിക്കാക്കയെ പറ്റിക്കാമെന്ന് കരുതിയ കുറുക്കൻ പ്ലിംഗ് ആയ കഥ വായിക്കാം

#ചന്ദ്രന്‍ ചൂലിശ്ശേരി

ഒരു ദിവസം കുഞ്ഞിക്കാക്കയ്ക്ക് ഒരു നെയ്യപ്പം കിട്ടി. അവൻ നെയ്യപ്പവുംകൊണ്ട് ഒരു മരക്കൊമ്പിൽ ചെന്നിരുന്നു. അപ്പോഴതാ താഴെ ഒരു കുറുക്കൻ! അവൻ കുഞ്ഞിക്കാക്കയെ നോക്കി ചിരിച്ചു.

''നിന്റെ മനോഹരമായ പാട്ട് ഒന്നുപാടാമോ കുഞ്ഞിക്കാക്കേ?'', കുറുക്കൻ ചോദിച്ചു. തന്റെ നെയ്യപ്പം തട്ടിയെടുക്കാനുള്ള സൂത്രമാണ് അതെന്ന് കുഞ്ഞിക്കാക്കയ്ക്ക് മനസ്സിലായി. അവൻ വായിൽനിന്ന് നെയ്യപ്പം എടുത്ത് താഴെവീഴാതെ കാലിന്റെ അടിയിൽ വച്ചു. എന്നിട്ട് ഉറക്കെ പാടി: ''കാ... കാ... കാ... കാ...!'' നെയ്യപ്പം താഴെവീഴുന്നതും നോക്കിനിന്ന കുറുക്കൻ അതുകണ്ട് ചമ്മിപ്പോയി. അവൻ വേഗം സ്ഥലംവിട്ടു.

Content Highlights: Features a classic tale of a clever crow and a cunning fox, Teaches children presence of mind and intelligence, Engaging moral story for kids in Malayalam