കുഞ്ഞിക്കിളി കള്ളൻ ചെല്ലൻ പാമ്പിനെ കുടുക്കിയ കഥ വായിക്കാം

രു മരത്തിലെ കൂട്ടിൽ കുഞ്ഞിക്കിളി മുട്ടയിട്ടു. ഒരു ദിവസം കുഞ്ഞിക്കിളി തീറ്റതേടി പുറത്തുപോയി. ഈ സമയം ചെല്ലൻ പാമ്പ് അവിടെയെത്തി. 'ഹയ്യട, മുട്ട!' ചെല്ലൻ കുഞ്ഞിക്കിളിയുടെ മുട്ട 'ഗ്ലപ്' എന്ന് ഒറ്റ വിഴുങ്ങൽ. കുറച്ചുകഴിഞ്ഞ് കുഞ്ഞിക്കിളി തിരിച്ചെത്തി. തന്റെ മുട്ട കാണാതെ അവൾ വിഷമിച്ചു. ചെല്ലൻ പാമ്പാണ് മുട്ട കട്ടതെന്ന് കുഞ്ഞിക്കിളിക്ക് മനസ്സിലായി. പിറ്റേന്ന് കുഞ്ഞിക്കിളി മുട്ടപോലെ തോന്നിക്കുന്ന ഒരു വെള്ളാരംകല്ല് കൂട്ടിൽ വച്ചിട്ടാണ് പുറത്തുപോയത്. ഈ സമയം ചെല്ലൻപാമ്പ് വീണ്ടുമെത്തി. 'ഹയ്യട, ഇന്നുമുണ്ടല്ലോ മുട്ട!' മുട്ടയാണെന്ന് കരുതി അവൻ വെള്ളാരംകല്ല് എടുത്ത് വിഴുങ്ങി. അതോടെ അവന്റെ കഥയും കഴിഞ്ഞു.

Content Highlights: A lesson on wit versus physical strength, The consequences of greed, A classic tale featuring a bird and a snake