റൂബിക്‌സ് ക്യൂബ് അല്ല റൂബിക്‌സ് സ്‌നേക്ക്; കൂട്ടുകാർക്ക് അറിയാമോ?

റൂബിക്‌സ് ക്യൂബ് എന്താണെന്ന് അറിയാത്ത കൂട്ടുകാർ ഉണ്ടാവില്ല. പക്ഷേ, റൂബിക്‌സ് സ്‌നേക്കിനെ എത്രപേർക്ക് അറിയാം? റൂബിക്‌സ് ട്വിസ്റ്റ് എന്നും ഇത് അറിയപ്പെടുന്നു. ഈ രണ്ട് കളിപ്പാട്ടങ്ങളും എർണോ റൂബിക് എന്ന ഹംഗേറിയൻ ആർക്കിടെക്ട് കണ്ടുപിടിച്ചതാണ്.
24 ത്രികോണങ്ങൾ കോർത്തുണ്ടാക്കിയ രൂപമാണ് ഈ പസിലിനുള്ളത്. ഇതുകൊണ്ട് പലതരം രൂപങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്. മൃഗങ്ങളും ജ്യാമിതീയരൂപങ്ങളുമെല്ലാം ഇതുകൊണ്ട് നിർമിക്കാം.
ക്രിയേറ്റിവിറ്റിയും ഭാവനയും വളർത്താൻ ഉപകരിക്കുന്ന റൂബിക്‌സ് സ്‌നേക് വിദ്യാഭ്യാസപ്രവർത്തകരുടെ ഇഷ്ടകളിപ്പാട്ടങ്ങളിലൊന്നാണ്.
Content Highlights: Rubik's Snake (Rubik's Twist) was invented by Erno Rubik