എസ്.കെ.എസ്.എസ്.എഫ്. ക്യാമ്പ് സമാപിച്ചു

എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ക്യാമ്പ് സമസ്ത ജില്ലാ മുശാവറ അംഗം താജുദ്ദീന്‍ ദാരിമി ഉദ്ഘാടനം ചെയ്യുന്നു
എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ക്യാമ്പ് സമസ്ത ജില്ലാ മുശാവറ അംഗം താജുദ്ദീന്‍ ദാരിമി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സംഘടനാ ശാക്തീകരണത്തിനും ഭാവിപ്രവർത്തനങ്ങളുടെ ആസൂത്രണത്തിനും ദിശാബോധം പകർന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് ക്യാമ്പ് സമാപിച്ചു. സമസ്ത ജില്ലാ മുശാവറ അംഗം താജുദ്ദീൻ ദാരിമി ഉദ്ഘാടനം ചെയ്തു.

സംഘടനാ പ്രവർത്തനങ്ങൾ കേവലം സംഘടനയുടെ വളർച്ചയിൽ മാത്രം ഒതുക്കാതെ ദീനിന്റെ പ്രചാരണത്തിനും ശാക്തീകരണത്തിനും സമൂഹത്തിന്റെ ധാർമിക ഉന്നമനത്തിനും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഇർഷാദ് ഹുദവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ ഫൈസി, ഇസ്സുദ്ദീൻ നിസാമി, യാസർ തങ്ങൾ, ദാവൂദ് ഹാജി ചിത്താരി, അബ്ദുൾ റഹ്മാൻ ഹാജി, ഫാറുഖ് ദാരിമി, യൂനുസ് ഫൈസി, സഈദ് ദാരിമ, സമീർ അസ്ഹരി തുടങ്ങിയവർ സംസാരിച്ചു.

Content Highlights: The SKSSF district committee executive camp aimed at organizational empowerment concluded in Kanhangad.