കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്‌കൂട്ടർ യാത്രികന് ഗുരുതരപരിക്ക്

കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റ സെബാസ്റ്റ്യന്‍ ആന്റണി.
കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റ സെബാസ്റ്റ്യന്‍ ആന്റണി.

പെരിയ: കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. കാഞ്ഞിരടുക്കത്തെ വ്യാപാരി സെബാസ്റ്റ്യൻ ആന്റണി എന്ന സാബുവിനാണ് (56) പരിക്കേറ്റത്. ശനിയാഴ്ച രാത്രി 7.20ഓടെ ഇരിയ കാട്ടുമാടത്താണ് സംഭവം.

ഇരിയയിൽ നിന്നും കാഞ്ഞിരടുക്കത്തേയ്ക്ക് മടങ്ങുകയായിരുന്നു സാബു. റോഡിനു കുറുകെ പോവുകയായിരുന്ന കാട്ടുപന്നി തിരികെ പാഞ്ഞുവന്ന് സാബുവിന്റെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് റോഡിലേക്ക് വീണ സാബുവിന്റെ നേർക്ക് കാട്ടുപന്നി തിരിഞ്ഞു.

അപ്പോഴേക്കും പുറകെ വന്ന പിക്കപ്പ് വാഹനത്തെ കണ്ട് പന്നി ഓടിമറയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സാബുവിന്റെ കൈക്കും കാലിനും തോളെല്ലിനും മുറിവേറ്റു. സാബുവിനെ പെരിയ ഗവ. ആ സ്പത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: A scooterist sustained severe injuries after being attacked by a wild boar at Iriya near Periya in Kasaragod.