ഓഡിറ്റോറിയത്തിലെ പഠനം ഇന്ന് മുതൽ പുതിയ കെട്ടിടത്തിൽ

മയ്യിച്ച ഗവ.എൽ.പി. സ്‌കൂൾ പുതിയ കെട്ടിടം
മയ്യിച്ച ഗവ.എൽ.പി. സ്‌കൂൾ പുതിയ കെട്ടിടം

ചെറുവത്തൂർ: മയ്യിച്ച ഗവ. എൽ.പി. സ്‌കൂൾ കുട്ടികൾ ഇന്ന് മുതൽ പുതിയ കെട്ടിടത്തിലെ ക്ലാസ് മുറിയിൽ പഠിക്കും. കഴിഞ്ഞ നാലുവർഷം സ്‌കൂളിൻ്റെ പ്രവർത്തനം മയ്യിച്ച വെങ്ങാട്ട് വയൽക്കര ഭഗവതി ചേത്രം ഓഡിറ്റോറിയത്തിലായിരുന്നു.

സ്‌കൂൾ കെട്ടിടം അപകടാവസ്ഥയലായതിനെ തുടർന്ന് എൽ.എസ്.ജി.ഡി. എൻജിനിയറിങ്ങ് വിഭാഗത്തിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പൊളിച്ചു മാറ്റിയത്. പകരം കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ 2022 ജൂൺ മുതൽ ഓഡിറ്റോറിയം വിദ്യാലയമായി. ഒരുവർഷം കൊണ്ട് പുതിയ സ്‌കൂൾ കെട്ടിടം പണിയുമെന്ന ഉറപ്പിലാണ് ക്ഷേത്ര കമ്മിറ്റി ഓഡിറ്റോറിയം അനുവദിച്ചത്.

പുതിയ കെട്ടിടം നിർമക്കാൻ ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ അഭ്യർഥനയെ തുടർന്ന് കാസർകോട് വികസനപാക്കേജ് സ്പെഷ്യൽ ഓഫീസർ ഉൾപെടെ സന്ദർശിച്ചു. എം.രാ ജഗോപാലൻ്റെ ഇടപെടലിനെ തുടർന്ന് രണ്ട് കോടി രൂപ അനുവദിച്ചു. നിർമാണത്തിനുവേണ്ടി മണ്ണിന്റെ ഘടന പരിശോധിച്ചപ്പോൾ ചതുപ്പ് നിലമാണെന്ന് കണ്ടെത്തിയ തോടെ കെട്ടിടത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ എസ്റ്റിമേറ്റും അടങ്കലും മറ്റേണ്ടിവന്നു. മൂന്ന് കോടി രൂപ ചെലവിലാണ് പിന്നീട് പുതിയ കെട്ടിടം പണിതത്.

ക്ഷേത്രത്തിലെ പാട്ടുത്സവം നടക്കുന്ന സാഹചര്യത്തിലാണ് ഉദ്ഘാടനത്തിന് കാത്തു നിൽക്കാതെ തിങ്കളാഴ്ച മുതൽ പഠനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ 28 കുട്ടികളാണു ള്ളത്. ഡിസംബർ 13 ന് ഔപചിരിക ഉദ്ഘാട നം നടത്താനാണ് തീരുമാനം. സംഘാടകസമിതി യോഗം ആറിന് നടക്കും.

Content Highlights: Students of Mayyicha GLPS in Cheruvathur move to a new Rs 3 crore school building after studying in a temple auditorium for four years.