മാലോം കൂലോം വയനാട്ട് കുലവൻ ദേവസ്ഥാനം പുനഃപ്രതിഷ്ഠ: ആഘോഷ കമ്മിറ്റി രൂപവത്ക്കരിച്ചു

മാലോം കൂലോം വയനാട്ട് കുലവൻ ദേവസ്ഥാനം പുനപ്രതിഷ്ഠ ആഘോഷ കമ്മറ്റി രൂപവത്കരണ യോഗം സി.രാജൻ പെരിയ ഉദ്ഘാടനം ചെയ്യുന്നു
മാലോം കൂലോം വയനാട്ട് കുലവൻ ദേവസ്ഥാനം പുനപ്രതിഷ്ഠ ആഘോഷ കമ്മറ്റി രൂപവത്കരണ യോഗം സി.രാജൻ പെരിയ ഉദ്ഘാടനം ചെയ്യുന്നു

വെള്ളരിക്കുണ്ട്: മാലോം കൂലോം വയനാട്ട് കുലവൻ ദേവസ്ഥാനം പുനരുദ്ധാരണത്തിന്റെ ഭാഗമായ പുനഃപ്രതിഷ്ഠാ മഹോത്സവം 2027 ഫെബ്രുവരി 21, 22, 23 തീയതികളിൽ നടത്തും.

22-ന് പകൽ 12-നും രണ്ടുമണിക്കും ഇടയിലാണ് പ്രതിഷ്ഠാ ചടങ്ങ്.

ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. യോഗം പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ സി. രാജൻ പെരിയ ഉദ്ഘാടനംചെയ്തു. പി.പി. ജയൻ അധ്യക്ഷനായി. മാലോം കൂലോം തറവാട്ടുമൂപ്പൻ ബി. കുഞ്ഞമ്പു നമ്പ്യാർ, ബി. ഭാസ്കരൻ നമ്പ്യാർ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, വി.വി. രാഘവൻ, സവിത സുരേഷ്, സാജൻ പുഞ്ച, പി.കെ. ബാലചന്ദ്രൻ

എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.പി. തമ്പാൻ (ചെയ.), ശ്രീനി പുതിയപുരയിൽ (വർ. ചെയ.), പി.പി. ജയൻ (ജന. കൺ.),

പുഴക്കര കുഞ്ഞിക്കണ്ണൻ നായർ (ട്രഷ.)

Content Highlights: A celebration committee was formed for the Punaprathishta Mahotsavam of Malom Koolom Vayanatt Kulavan Devasthanam scheduled for February 2027.