കെ.എം.ഷാജിക്ക് സ്വീകരണം നൽകി

കാസർകോട് : മുസ്‌ലിം ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റി കൗൺസിൽ സംഗമവും ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.എം.ഷാജിക്ക് സ്വീകരണവും നൽകി. ജില്ലയുടെ വികസനത്തിൽ ഇവിടുള്ള ജനപ്രതിനിധികൾക്കും പാർട്ടിപ്രവർത്തകരുടെയും കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു.മന്ത്രിക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് എ.അബ്ദുൾ റഹ്‌മാൻ ഹാരാർപ്പണവും ജില്ലാ പ്രസിഡന്റ് എൻ.എ.നെല്ലിക്കുന്ന് ഉപഹാരവും കൈമാറി. കല്ലട്ര മാഹിൻ എം.എൽ.എ., ടി.എം.ഇഖ്ബാൽ, പി.എം.മുനീർ ഹാജി, എ.എം.കടവത്ത്, എൻ.എ.ഖാലിദ്, ടി.സി.എ.റഹ്‌മാൻ, ഷാഫി ഹാജി, കെ.ബി.കുഞ്ഞാമു ഹാജി, ഹാഷിം കടവത്ത് തുടങ്ങിയവർ സംസാരിച്ചു.