പൂർവവിദ്യാർഥി കൂട്ടായ്മ രൂപവത്കരിച്ചു

കൊളത്തൂർ : ഗവ. ഹൈസ്കൂൾ 1988-1994 ബാച്ചിൽ ഒന്നുമുതൽ ഏഴാം ക്ലാസ് വരെ പഠിച്ചവരുടെ കൂട്ടായ്മ രൂപവത്കരണ യോഗവും പ്രഥമസംഗമവും ഞായറാഴ്ച സ്കൂളിൽ നടന്നു.
36 പേർ പങ്കെടുത്തു. സി.കെ. വിജയൻ അധ്യക്ഷനായി. മണിപ്രസാദ്, പി. രാജി പറമ്പ, പി.കെ. സുനിൽകുമാർ ബറോട്ടി, പ്രദീപ്കുമാർ കല്ലളി, കെ. രമ്യ പാലക്കുന്ന്, വി. സുനിത മുതിയക്കാൽ, സഫീറ അഞ്ചാംമൈൽ, കെ. ശ്രീമതി പരവനടുക്കം, സി. ശ്രീജ ചെർക്കള, കെ. ഉബൈദ് അഞ്ചാംമൈൽ, കെ. പ്രജിത ബാവിക്കരയടുക്കം എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.
ഭാരവാഹികൾ: സുജാത കൃഷ്ണൻ കാറഡുക്ക (പ്രസി.), സി. സുരേഷ് കടുവനത്തൊട്ടി (വൈസ് പ്രസി.), എം. രാജേഷ് കുമാർ മാണിമൂല (സെക്ര.), എം. തുളസി കൊളത്തൂർ (ജോ. സെക്ര.), എം. മണികണ്ഠൻ കരക്കയടുക്കം (ഖജാ.).