നാടെങ്ങും കോൺഗ്രസ് പ്രതിഷേധം

മൊഗ്രാൽപുത്തൂർ : വോട്ട് കൊള്ളക്കെതിരെ സമരം ചെയ്ത രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ കോൺഗ്രസ് മൊഗ്രാൽപുത്തൂർ മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് യു. വേലായുധൻ നേതൃത്വം നൽകി. കുഞ്ഞിക്കണ്ണൻ, മുഹമ്മദലി എരിയാൽ, സോയ ലത്തീഫ്, ഫൗസിയ സൈനുദ്ധീൻ, ഹിൽഡ ഡിസൂസ, റഫീഖ് അബ്ദുള്ള, കെ.എം. അഹമ്മദ്, ആഷിഖ് അബ്ബാസ്, പ്രീതം ഗുവത്തടുക്ക എന്നിവർ പങ്കെടുത്തു.
കാസർകോട് : കോൺഗ്രസ് കാസർകോട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെ തടഞ്ഞതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായാണ് പ്രതിഷേധിച്ചത്. സമാപനയോഗം ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ഖാലിദ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് കാസർകോട് ബ്ലോക്ക് പ്രസിഡന്റ് എം. രാജീവൻ നമ്പ്യാർ, കാറഡുക്ക ബ്ലോക്ക് പ്രസിഡന്റ് വി. ഗോപകുമാർ, അർജുനൻ തായലങ്ങാടി, ബി.എ. ഇസ്മായിൽ, എ. ഷാഹുൽ ഹമീദ്, കെ.പി. നാരായണൻ നായർ, ഉമേശ് അണങ്കൂർ, ഉഷ അർജുൻ, മുനീർ ബാങ്കോട്, കമലാക്ഷ സുവർണ തുടങ്ങിയവർ സംസാരിച്ചു.