ക്ഷീരദിനാഘോഷം, പ്രശ്‌നോത്തരി നടത്തി

മാവുങ്കാൽ : ദേശീയ ക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി രാംനഗർ മിൽമ കാസർകോട് ഡെയറി വിദ്യാർഥികൾക്കായി പ്രശ്‌നോത്തരി നടത്തി. മാനേജർ സ്വീറ്റി വർഗീസ് ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ ഗ്രീഷ്മ കരീം, എൻജിനീയർ ദീപക് മാവേലി, അസിസ്റ്റന്റ് മാനേജർ പ്രൊഡക്ഷൻ ശിവരാമകൃഷ്ണൻ, വികാസ് ചന്ദ്രൻ, തൊഴിലാളി യൂണിയൻ പ്രതിനിധികളായ രാഘവൻ, ടോമി ഫിലിപ്പ് എന്നിവർ സംസാരിച്ചു.മത്സരത്തിൽ ചെമ്മനാട് ഗവ. എച്ച്.എസ്.എസിലെ ദേവ്‌ന രതീഷ്-പി.ശ്രീഹരി ടീം ഒന്നാം സ്ഥാനം നേടി.