ഗ്യാനേഷ് കുമാർ രാജിവെക്കും വരെ സമരരംഗത്ത് ഉണ്ടാകും- രാജമോഹൻ ഉണ്ണിത്താൻ എം.പി.

കാഞ്ഞങ്ങാട് : ജനാധിപത്യത്തിന്റെ കരുത്തും കാതലുമായ വോട്ടവകാശം ഇല്ലാതാക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യും വരെ കോൺഗ്രസ് സമരരംഗത്ത് ശക്തമായി നിലകൊള്ളുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെയും കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷനായി. കെ. നീലകണ്ഠൻ എം.എൽ.എ., ബി.പി. പ്രദീപ് കുമാർ, പി.വി. സുരേഷ്, ശ്രീജിത്ത് മാടക്കല്ല്, രാജൻ പെരിയ, ഉമേഷൻ വേളൂർ, മഡിയൻ ഉണ്ണികൃഷ്ണൻ, വി. ഗോപി, കാർത്തികേയൻ പെരിയ, ചന്ദ്രശേഖരൻ, ഏർവാട്ടു മോഹനൻ, വി. രാധാകൃഷ്ണൻ, മനോജ് തോമസ്, സന്തോഷ് ചാക്കോ എന്നിവർ സംസാരിച്ചു.