ഓണോത്സവം നടത്തി

ചെർക്കള : കാസർകോട് താലൂക്ക് പലവക സഹകരണ സംഘം ചീഫ് എക്സിക്യുട്ടീവ് ഫോറത്തിന്റെ നേതൃത്വത്തിൽ ഓണോത്സവം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി.കെ. വിനോദ്കുമാർ അധ്യക്ഷനായി. സഹകരണ സംഘം അസി. രജിസ്ട്രാർ സി. സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. വിവിധ മത്സരവിജയികൾക്ക് മാർത്തോമ ബധിര വിദ്യാലയം അഡ്മിനിസ്‌ട്രേറ്റർ ഫാ. മാത്യു ബേബി സമ്മാനം നൽകി. ഫോറം ഭാരവാഹികളായ കെ.വി. സജേഷ്, വി. താമരാക്ഷൻ, മാർത്തോമ വിദ്യാലയം പ്രിൻസിപ്പൽ കെ.ടി. ജോഷിമോൻ, എ.ആർ. ധന്യവാദ് തുടങ്ങിയവർ സംസാരിച്ചു.