സ്നേഹസംഗമം നടത്തി

തൃക്കരിപ്പൂർ : നോർത്ത് തൃക്കരിപ്പൂർ എൽ.പി. സ്കൂൾ കൊയോങ്കരയിൽനിന്ന് 1976-ൽ നാലാം ക്ലാസ് പഠനം പൂർത്തിയാക്കിയവർ ഒത്തുചേർന്നു. 'നെല്ലിച്ചോട്ടിൽ' എന്ന പേരിലുള്ള ഗ്രൂപ്പാണ് സ്നേഹസംഗമം നടത്തിയത്. സംഗമം കൊയോങ്കര ആയുർവേദ ആസ്പത്രി മെഡിക്കൽ ഓഫീസർ ഡോ. ഹിമാ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ശശിധരൻ ആലപ്പടമ്പൻ അധ്യക്ഷനായി. കെ. ഭാസ്കരൻ, പദ്മിനി പള്ളിയത്ത്, പി.പി. മധുസൂദനൻ, സ്കൂൾ പ്രഥമാധ്യാപിക ടി. ഉഷ, പരിയാരം മെഡിക്കൽ കോളേജ് സോഷ്യോളാജിസ്റ്റ് ശാലിനി കണ്ണങ്കൈ, അധ്യാപകരായ എ. അനിൽകുമാർ, കെ.വി. രഘുരാജ് എന്നിവർ സംസാരിച്ചു. സ്കൂളിലെ മുൻ അധ്യാപികമാരായ ലക്ഷ്മി, കല്യാണി, നഫീസത്ത്, പദ്മാക്ഷി എന്നിവരെ ആദരിച്ചു.ഭാരവാഹികൾ: ശശിധരൻ ആലപ്പടമ്പൻ (പ്രസി.), പി.പി. പദ്മിനി, കെ. സിദ്ദിഖ് (വൈസ് പ്രസി.), രാജൻ കൊയോങ്കര (സെക്ര.), പദ്മിനി പള്ളിയത്ത്, വിശാല (ജോ. സെക്ര.), അഷ്റഫ് നങ്ങാരത്ത് (ഖജാ.).