ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കും -പി.കെ.ഫൈസൽ

കാസർകോട് : ഇടതുസർക്കാർ ഇല്ലാതാക്കിയ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ ഘട്ടംഘട്ടമായി യു.ഡി.എഫ്. സർക്കാർ പുനഃസ്ഥാപിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ റാലിയും പുനരുജ്ജീവന സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എ.ടി.ശശി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മോബിഷ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം, സംസ്ഥാന സെക്ര​േട്ടറിയറ്റംഗങ്ങളായ കെ.സി.സുജിത്ത് കുമാർ, കെ.എം.ജയപ്രകാശ്, വത്സലാ കൃഷ്ണൻ, നേതാക്കളായ ജയപ്രകാശ് ആചാര്യ, ശശി കമ്പല്ലൂർ, ബ്രിജേഷ് പൈനി, എം.വി.നിഗീഷ്, കെ.വി.സജീഷ്‌കുമാർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.