പ്രിയദർശിനി ഗ്രന്ഥാലയം സർഗോത്സവം

പൊയിനാച്ചി : കരിച്ചേരി പ്രിയദർശിനി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സർഗോത്സവം നടത്തി. റിട്ട. പ്രഥമാധ്യാപകൻ കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ്‌ പി.കെ. ശ്രീകാന്ത് അധ്യക്ഷനായി. ചന്തുക്കുട്ടി പൊഴുതല, ശ്രീജിത്ത്‌ പുതിയകണ്ടം, ഗോപാലകൃഷ്ണൻ ശാസ്താംകോട്, മോഹനൻ നായർ പെരളം, രവീന്ദ്രൻ കരിച്ചേരി, ദിവാകരൻ കരിച്ചേരി, ജിതിൻ വടക്കേക്കര, വിജയൻ നായർ, കൃഷ്ണപ്രസാദ് കരിച്ചേരി, വിനീഷ് കളം, രാകേഷ് പൂങ്കുന്ന്, ഗ്രന്ഥാലയം സെക്രട്ടറി എം. ധനേഷ് നമ്പ്യാർ, ലൈബ്രേറിയൻ കെ. സ്വപ്‍ന എന്നിവർ സംസാരിച്ചു.