അഴീക്കോടൻ സ്മാരക വള്ളംകളി മത്സരം വി.വി.എം.എസ്.സി. കാരിയിൽ ജേതാക്കൾ

ചെറുവത്തൂർ : വള്ളംകളിപ്രേമികളുടെ ആവേശം തേജസ്വിനിയെ പുളകമണിയിച്ചു. കരയിലും പുഴയിലും ആവേശം വിതച്ച് 22 ചെറുവള്ളങ്ങൾ അഞ്ചുപേർ തുഴയും വള്ളംകളി മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാടി. മത്സരത്തിൽ വി.വി.എം.എസ്.സി. കാരിയിൽ ജേതാക്കളായി. എ.കെ.ജി. പോടോതുരുത്തി രണ്ടും വി.വി.എം.എസ്.സി. കാരി മൂന്നും സ്ഥാനവും നേടി.
അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി അച്ചാംതുരുത്തി അഴീക്കോടൻ മെമ്മോറിയൽ സ്‌പോർട്‌സ് ക്ലബ്ലും സ്വദേശാഭിമാനി കലാലയവും തേജസ്വിനി പുഴയിൽ വള്ളംകളി മത്സരം സംഘടിപ്പിച്ചത്.
മത്സരം അഴീക്കോടൻ രാഘവന്റെ മകൾ ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ പ്രവർത്തകസമിതി അംഗം സുധാ അഴീക്കോടൻ ഉദ്ഘാടനം ചെയ്തു. സി. അനിൽകുമാർ അധ്യക്ഷനായി.
പി.വി. കൃഷ്ണൻ, പി.വി. ജയചന്ദ്രൻ, സി. നാരായണി, കെ.പി. വസന്തൻ, മുങ്ങത്ത് വിജയൻ, എം.എം. കൃഷ്ണൻ, നിതിൻ രാജ്, പി. അമൽ എന്നിവർ സംസാരിച്ചു. സമാപന പരിപാടിയിൽ ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്തു.